Friday, June 17, 2011

ടൈക്കൂണ്‍ തട്ടിയത് 370 കോടി

ടൈക്കൂണ്‍ തട്ടിയത് 370 കോടി
മണി ചെയിന്‍ തട്ടിപ്പ് കമ്പനിയായ ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് തട്ടിയെടുത്തത് 370 കോടി രൂപ. എെ.സി.എെ. സി.എെ, എച്ച്.എസ്.ബി.സി, പി.എന്‍.ബി തുടങ്ങിയ ബാങ്കുകളിലെ ടൈക്കൂണ്‍ എക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുകയില്‍ ഭൂരിഭാഗവും പിന്‍വലിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. നിക്ഷേപമായി ലഭിച്ച 370 കോടി രൂപയില്‍ 70 കോടിയോളം രൂപ ഡിവിഡന്റ് ആയി നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ അന്വേണം നടത്തിയ ശേഷം വടകര sൈ്രംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പി.പി സദാനന്ദനാണ് ടൈക്കൂണ്‍ തട്ടിപ്പിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
അന്വേണ സംഘം അറസ്റ്റ് ചെയ്ത തമിഴ്നാട് സ്വദേശികളെ പയ്യോളി കോടതിയില്‍ ഹാജരാക്കി. പളനി നവീന്‍ നഗര്‍ സ്വദേശികളും ബന്ധുക്കളുമായ പി.എന്‍ ഗോപിനാഥ്(38), സി. രവിചന്ദ്രന്‍(39) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. കമ്പനിയുടെ സീനിയര്‍ ഏജന്റുമാരാണ് ഇവര്‍. കമ്പനി രൂപവത്കരിച്ച ശേഷം ആദ്യമായി നിക്ഷേപകരായി ചേര്‍ന്നവരാണ് ഗോപിനാഥും രവിചന്ദ്രനും. രണ്ട് വര്‍ഷത്തിനിടക്ക് ഇവര്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസ് നിഗമനം. രണ്ട് പേരെയും പയ്യോളി മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം റിസര്‍വ്വ് ബാങ്ക് ചട്ടം ലംഘിച്ചാണോ ബാങ്കുകള്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ചതെന്ന് അന്വേിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചെന്നൈ അഡയാറിലെ എച്ച്.എസ്.ബി.സി ബാങ്കിലെ ടൈക്കൂണ്‍ എക്കൗണ്ടില്‍ 184 കോടി രൂപയാണ് നിക്ഷേപമായി ഒഴുകി വന്നത്. അഡയാറിലെ എെ.സി.എെ.സി.എെ ബാങ്കില്‍ നിക്ഷേപമായി എത്തിയത് 114 കോടി രൂപയും. ഈ തുകകളൊക്കെ ഘട്ടംഘട്ടമായി പിന്‍വലിക്കപ്പെടുകയും ചെയ്തു. വ്യാജ അഡ്രസിലുള്ള അക്കൗണ്ടില്‍ ഇത്രയധികം തുക നിക്ഷേപമായി എത്തുന്നതും ഉടന്‍ തന്നെ പിന്‍വലിക്കപ്പെടുന്നതും ബാങ്ക് അധികൃതര്‍ ശ്രദ്ധിക്കാത്തത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. അന്വേണത്തിനായി ചെന്ന പൊലീസിനോട് എച്ച്.എസ്.ബി.സി ബാങ്ക് അധികൃതര്‍ സഹകരിച്ചില്ലെന്ന് ഡിവൈ.എസ്.പി സദാനന്ദന്‍ പറഞ്ഞു. ടൈക്കൂണിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂടിവെക്കാനാണ് ബാങ്കുകള്‍ ശ്രമിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് ടൈക്കൂണിന്റെ അക്കൗണ്ടിലേക്ക് ഇത്ര വലിയ തുക നിക്ഷേപമായി വന്നിട്ടുണ്ടെന്ന കാര്യം പൊലീസിന് അറിയാന്‍ കഴിഞ്ഞത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ നിര്‍ബന്ധ പരിശോധന പരിഗണിക്കപ്പെടേണ്ടതാണെന്നും ഡിവൈ.എസ്.പി പറഞ്ഞു

1 comment:

  1. മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങളോ പരാതികളോ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ തളിപ്പറമ്പ് 9497990139, ഇരിട്ടി 9497990140, തലശ്ശേരി 9497990138, കണ്ണൂര്‍ 9497990137, സ്‌പെഷല്‍ ബ്രാഞ്ച് 9497990134 എന്നീ ഡി.വൈ.എസ്.പിമാരുടെ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. നേരിട്ടും വിവരം നല്‍കാവുന്നതാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള ക്രൈം സ്‌റ്റോപ്പര്‍ നമ്പറായ 1090ലും അറിയിക്കാം. ഇത്തരത്തില്‍ പരാതി നല്‍കുന്ന മണിചെയിന്‍ തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ല.

    ReplyDelete